സിസ്റ്റര്‍ സാലി അബുദാബിയില്‍ സുരക്ഷിത

സിസ്റ്റര്‍ സാലി അബുദാബിയില്‍ സുരക്ഷിത

മൂലമറ്റം: യെമനില്‍ വൃദ്ധസദനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അത്ഭുതകരമായി രക്ഷപെട്ട മലയാളിയായ സിസ്റ്റര്‍ സാലി അബുദാബിയില്‍ സുരക്ഷിതയായി എത്തിയെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചു. മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ തുടര്‍ന്നുള്ള യാത്ര കുറച്ചു ദിവസങ്ങള്‍ക്കു ശേഷമേ ഉണ്ടാകൂ. നാട്ടിലേക്കു തിരിച്ചെത്തും എന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇതിനു സാദ്ധ്യതയില്ലെന്നും ജോര്‍ദ്ദാനിലേക്കു പോകുമെന്നാണ് തങ്ങള്‍ക്കു ലഭിച്ച വിവരമെന്നും ബന്ധുക്കള്‍ പറഞ്ഞു.

തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയാണ് സിസ്റ്റര്‍ സാലി. മൂന്നു വര്‍ഷമായി യെമനിലെ വൃദ്ധസദനത്തില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

You must be logged in to post a comment Login