സീനായില്‍ ഒരേ പ്രദേശത്തു നടന്ന മൂന്ന് ആക്രമണങ്ങളില്‍ ഒരു വൈദികനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

സീനായില്‍ ഒരേ പ്രദേശത്തു നടന്ന മൂന്ന് ആക്രമണങ്ങളില്‍ ഒരു വൈദികനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

ഈജിപ്ത്: ഒരു വൈദികനടക്കം രാജ്യത്തിന്റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ ഇസ്ലാമിക് മിലിറ്റന്‍സ് എന്ന് സംശയിക്കുന്നവര്‍ കൊലപ്പെടുത്തിയതായി ഈജിപ്ത്യന്‍ അധികാരികള്‍ വ്യക്തമാക്കി. പ്രക്ഷുബ്ധമായ സീനായി അര്‍ദ്ധദ്വീപിന്റെ വടക്കുഭാഗത്തു വച്ചാണ് ഇവര്‍ കൊലചെയ്യപ്പെട്ടത്.

എല്‍-അറിഷ് നഗരത്തിലൂടെ നടന്നു പോവുകയായിരുന്ന വൈദികനെ അക്രമകാരികള്‍ വെടിവയ്ക്കുകയായിരുന്നു. സീനായില്‍ ഇതിനുമുമ്പും പുരോഹിതര്‍ അക്രമകാരികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എല്‍-അറിഷില്‍ തന്നെ സംഭവിച്ച ബോംബാക്രമണത്തില്‍ ഒരു പോലീസുകാരന്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേ പ്രദേശത്തുണ്ടായ മറ്റൊരു ബോംബാക്രമണത്തിലാണ് ഒരു ജവാന്‍ കൊല്ലപ്പെട്ടത്. റഫാക്ക് നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ പട്ടാളക്കാരനെ എല്‍-അറിഷിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയുണ്ടായ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്.

You must be logged in to post a comment Login