സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ അസംബ്ലി: മാര്‍ഗരേഖ അവലോകനം നടത്തി

സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ അസംബ്ലി: മാര്‍ഗരേഖ അവലോകനം നടത്തി

കൊച്ചി: ‘ആധുനിക ലോകത്തിലെ വെല്ലുവിളികളും സഭയുടെ പ്രത്യുത്തരവും’ എന്ന സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ അവലോകനത്തിനായി എറണാകുളം-അങ്കമാലി അതിരൂപതയില്‍ ശില്പശാല നടത്തി. എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന ശില്പശാലയില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു.

ജീവിതത്തിലെ ലാളിത്യം എന്ന വിഷയത്തില്‍ പ്രോ വികാരി ജനറല്‍ മോണ്‍. ആന്റണി നരികുളം, പ്രവാസികളുടെ ദൗത്യം എന്ന വിഷയത്തില്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, കുടുംബത്തിലെ സാക്ഷ്യം എന്ന വിഷയത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍ എന്നിവര്‍ ചര്‍ച്ചകള്‍ മോഡറേറ്റു ചെയ്തു. അതിരൂപതയിലെ വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ പങ്കെടുത്തു.

You must be logged in to post a comment Login