സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത കാര്യാലയം ഉദ്ഘാടനം ചെയ്തു

melboneമെല്ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ ഓസ്ട്രേലിയ രൂപത കാര്യാലയം മെല്ബണ്‍ അതിരൂപത ആര്ച്ച് ബിഷപ്പ് മാര്‍ ഡെന്നീസ് ഹാര്ട്ട് ആശീര്വ്ദിച്ചു. മെല്ബണ്‍ പട്ടണത്തിനു സമീപമുള്ള പ്രസ്റണില്‍ പ്രവര്ത്തനം ആരംഭിച്ചിരിക്കുന്ന ഈ കാര്യാലയത്തിലാണ് സീറോ മലബാര്‍ രൂപതയുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മെല്ബണ്‍ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍, മെല്ബണ്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടെറി കര്ട്ടി ന്‍, വികാരി ജനറാള്‍ മോണ്‍.ഗ്രെഗ് ബെന്നറ്റ്, സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ.ഫ്രാന്സിസ് കോലഞ്ചേരി, ചാന്സിലര്‍ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍, മെല്ബണ്‍ അതിരൂപത പ്രതിനി ധികള്‍, വൈദികര്‍, സീറോ മലബാര്‍ രൂപത കൌണ്സിലുകളിലെ അംഗങ്ങള്‍, വിവിധ ഇടവകയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത സ്ഥാപത്തിന്റെ ഒന്നാം വാര്ഷിക ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ കാര്യാലയം പ്രവര്ത്തരനം ആരംഭിക്കുന്നതെന്നത് സന്തോഷകരമാണെന്ന് മാര്‍. ബോസ്‌കോ പുത്തൂര്‍ പറഞ്ഞു..

You must be logged in to post a comment Login