സീറോ മലബാര്‍ ദളിത് ഫോറം സമ്മേളനം നാളെ

സീറോ മലബാര്‍ ദളിത് ഫോറം സമ്മേളനം നാളെ

കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ദളിത് ഫോറം സംസ്ഥാന സമ്മേളനം നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. രാവിലെ 10.30 ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി മെത്രാനുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. വിവിധ സീറോ മലബാര്‍ രൂപതകളിലെ ദളിത് കത്തോലിക്കാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

You must be logged in to post a comment Login