സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിച്ചു

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിച്ചു

കൊടകര: സീറോ മലബാര്‍ സഭയുടെ സാക്ഷ്യത്തിനും വളര്‍ച്ചയ്ക്കും സഭാമക്കള്‍ കൂട്ടായ്മയോടെ നിലകെള്ളും എന്ന് പ്രഖ്യാപിച്ചു നാലാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി സമാപിച്ചു.

സഭയില്‍ ലാളിത്യത്തിന്റെ ചൈതന്യവും കുടുംബകേന്ദ്രീകൃതമായ സഭശുശ്രൂഷകളും സജീവമാക്കുമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. പ്രവാസികളുടെ വിശ്വാസജീവിതത്തിനു കരുത്തുപകരാനും സീറോ മലബാര്‍ സഭാ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് സമാപന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസംബ്ലിയില്‍ ഉരിത്തിരിഞ്ഞുവന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ സഭയൊന്നാകെ പരിശേമിക്കേണ്ടതുണ്ട്. ക്രിസ്തുവിന്റെയും ആദിമസഭയുടെയും ലാളിത്യചൈതന്യം ഇടവകകളും സഭാസ്ഥാപനങ്ങളും അനുകരിക്കണം.
വ്യക്തി, കുടുംബ, ഇടവക, രൂപത തലങ്ങളില്‍ ആര്‍ഭാടങ്ങളോടും ലാളിത്യത്തിനു തടസമാകുന്ന എല്ലാ കാര്യങ്ങളോടും ‘അരുത്’ എന്നു പറയാനുള്ള ആര്‍ജവമുണ്ടാകണം. മറ്റുള്ളവരോടു കരുതലും കരുണയുമുള്ള സമീപനമാവണം സഭാമക്കളുടെ മുഖമുദ്ര. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

സമാപന സമ്മേളനത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

കൃതജ്ഞതാദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സന്ദേശം നല്‍കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 505 പ്രതിനിധികള്‍ പങ്കെടുത്ത നാലു ദിവസത്തെ അസംബ്ലി സഭാചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമായി. ഇന്ത്യയുള്‍പ്പടെ 21 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അസംബ്ലിയില്‍ പങ്കെടുത്തു.

You must be logged in to post a comment Login