സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നിയമാവലി പ്രകാശനം ചെയ്തു

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നിയമാവലി പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നിയമാവലി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ബിഷപ് മാര്‍ എഫ്രേം നരികുളം, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍. ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, സിജോ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ സഭയിലെ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനും സഭാത്മകവിശ്വാസപരിശീലനം കാര്യക്ഷമമായി നല്കുന്നതിനും രൂപീകൃതമായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് കാര്യക്ഷമമായ ചുവടുവയ്പ്പാണ് നടത്തുന്നതെന്നും അത് സഭയിലെ യുവജനങ്ങള്‍ക്ക് ഉണര്‍വും ദിശാബോധവും നല്കുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

You must be logged in to post a comment Login