സീറോ മലബാര്‍ സഭയുടെ പുതിയ എപ്പാര്‍ക്കിയെ ബ്രിട്ടനിലെ സഭാധികാരികള്‍ സ്വാഗതം ചെയ്യുന്നു.

സീറോ മലബാര്‍ സഭയുടെ പുതിയ എപ്പാര്‍ക്കിയെ ബ്രിട്ടനിലെ സഭാധികാരികള്‍ സ്വാഗതം ചെയ്യുന്നു.

“കത്തോലിക്കാ ജീവിതത്തെ സമ്പന്നമാക്കുന്ന സുപ്രധാന കാര്യം നമ്മുടെ വിശ്വാസം പ്രകടിപ്പിക്കുന്നതിലെ വൈവിധ്യമാണ്. സമീപ കാലത്ത് ഇത് കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നമ്മുടെ രാജ്യത്ത് വന്ന് താമസമാക്കുന്നു. പുതിയ എപ്പാര്‍ക്കി സീറോ മലബാര്‍ സഭാംഗങ്ങളായി നമ്മുടെ ഇടവകകളിലും സ്‌കൂളുകളിലുമുള്ള എല്ലാ വിശ്വാസികള്‍ക്കും വലിയ അനുഗ്രഹമായിരിക്കുും. കേരളീയരായ അനേകം കുടുംബങ്ങളുടെ സാന്നിധ്യം വഴി നമ്മുടെ പള്ളികള്‍ അനുഗ്രഹിക്കപ്പെടും. പരിശുദ്ധ പിതാവിന്റെ ഈ വലിയ സമ്മാനം നമ്മുടെ ബന്ധങ്ങളെ സുദൃഢമാക്കും.”

(കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്, ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ്)

 

“2015 ല്‍ സീറോ മലബാര്‍ സഭ നമ്മുടെ രൂപതയുടെ ഭാഗമായ പ്രസ്റ്റണിലെ വി. ഇഗ്നേഷ്യസ് ഏറ്റെടുത്തപ്പോള്‍ ഉളവായ ആഹ്ലാദം വലുതാണ്. മനോഹരമായ വി. ഇഗ്നേഷ്യസ് ദേവാലയം എപ്പാര്‍ക്കിയുടെ കത്തീഡ്രലാകാന്‍ ഏറ്റവും യോഗ്യമാണ്. വിശ്വാസ ജീവിതവും കുടുംബജീവിതവുമാണ് സീറോ മലബാര്‍ സമൂഹത്തിന്റെ ശക്തി. പാപ്പായുടെ ക്രിയാത്മകമായ ഈ പുതിയ ചുവടു വയ്പ് വിശ്വാസത്തോടുള്ള അവരുടെ സമര്‍പ്പണം കൂടുതല്‍ ശക്തമാക്കുകയും സുവിശേഷത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടുള്ള ജീവിതം നയിക്കാന്‍ സഹായകമാവുകയും ചെയ്യും.”

(ബിഷപ്പ് മൈക്കിള്‍ കാംപ്‌ബെല്‍, ലങ്കാസ്റ്റര്‍ മെത്രാന്‍. ഈ രൂപതയിലാണ് പുതിയ സീറോ മലബാര്‍ കത്തീഡ്രല്‍ വരുന്നത്)

You must be logged in to post a comment Login