സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ്ണ ദൈവശാസ്ത്ര സമ്മേളനം നാളെ

സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ്ണ ദൈവശാസ്ത്ര സമ്മേളനം നാളെ

കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ്ണ ദൈവശാസ്ത്ര സമ്മേളനം നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. രാവിലെ 9.30 ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പവ്വത്തില്‍ അധ്യക്ഷനായിരിക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിക്കും.

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കും. നൂറോളം ദൈവശാസ്ത്രജ്ഞര്‍ പങ്കെടുക്കും.

ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്ന നവീനസഭാദര്‍ശനത്തിന്റെ വെളിച്ചത്തില്‍ കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു സംവദിക്കാന്‍ സഭയെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് സമ്മേളനം.

You must be logged in to post a comment Login