സീറോ മലബാര്‍ സഭയ്ക്ക് പുതിയ സഭാ വക്താവ്

സീറോ മലബാര്‍ സഭയ്ക്ക് പുതിയ സഭാ വക്താവ്

jimmyഎറണാകുളം: സീറോ മലബാര്‍ സഭയുടെ പുതിയ ഔദ്യോഗികവക്താവായി റവ. ഡോ. ജിമ്മി പൂച്ചക്കാട്ടിനെ തിരഞ്ഞെടുത്തു. ഫാ. പോള്‍ തേലക്കാട്ടായിരുന്നു നിലവില്‍ സഭാവക്താവ്. എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ് ഫാ. പൂച്ചക്കാട്ട്. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. അബ്രഹാം കാവില്‍പുരയിടം, പിഐ ലാസര്‍, സിജോ പൈനാടത്ത് എന്നിവരെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍മാരായും നിയമിച്ചു. രണ്ടുവര്‍ഷത്തേക്കാണ് നിയമനം.

You must be logged in to post a comment Login