സീറോ മലബാര്‍ സഭയ്ക്ക് മൊബൈല്‍ ന്യൂസ് ആപ്പ്

സീറോ മലബാര്‍ സഭയ്ക്ക് മൊബൈല്‍ ന്യൂസ് ആപ്പ്

എറണാകുളം: ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്കും സഭാവാര്‍ത്തകളും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക മൊബൈല്‍ ആപ്പ് തയ്യാറായി. സീറോ മലബാര്‍ ന്യൂസ് എന്നാണ് പേര്.

കേരളത്തിന് വെളിയില്‍ ജീവിക്കുന്ന പതിനഞ്ച് ലക്ഷത്തോളം വിശ്വാസികള്‍ക്കുള്‍പ്പടെ സഭയിലെ 45 ലക്ഷത്തോളം വരുന്ന വിശ്വാസികള്‍ക്ക് സഭാവിശേഷങ്ങള്‍ വളരെ എളുപ്പത്തില്‍ ഇതോടെ ലഭ്യമാകും. മൊബൈല്‍ ആപ്പ് ആന്‍ഡ്രോയിഡ്, ഐ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇത് ഡൗണ്‍ ലോഡ് ചെയ്യാനാവും.

സഭാ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍, ഔദ്യോഗിക പരിപാടികള്‍, സാമൂഹ്യവിഷയങ്ങളിലുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം മൊബൈല്‍ ആപ്പിലൂടെ ലഭിക്കും.

You must be logged in to post a comment Login