സീറോ മലബാര്‍ സഭാ സിനഡ് ഇന്നാരംഭിക്കും

കൊച്ചി: സീറോ മലബാര്‍ സഭയുടെ 24-ാം സിനഡിന് ഇന്ന് തുടക്കം കുറിക്കും. സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അദ്ധ്യക്ഷതയിലാണ് സിനഡംഗങ്ങള്‍ യോഗം ചേരുന്നത്.

57 മെത്രാന്‍മാര്‍ സിഡഡില്‍ പങ്കെടുക്കും. സഭയെയും സമൂഹത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ സിനഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സീറോ മലബാര്‍ സഭാ വക്താവ് റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സിനഡ് 12 നു സമാപിക്കും.

You must be logged in to post a comment Login