സീറോ മലബാര്‍ സഭ അസംബ്ലി 25 മുതല്‍ കൊടകരയില്‍

സീറോ മലബാര്‍ സഭ അസംബ്ലി 25 മുതല്‍ കൊടകരയില്‍

തൃശൂര്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലി ഈ മാസം 25 മുതല്‍ 28 വരെ കൊടകര സഹൃദയ എന്‍ജിനീയറിംങ് കോളജില്‍ നടക്കും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അസംബ്ലിയില്‍ സഭയുടെ 50 മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 515 പ്രതിനിധികള്‍ പങ്കെടുക്കും.

ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിവയാണ് അസംബ്ലിയിലെ പ്രധാന ചര്‍ച്ചാവിഷയം. മേജര്‍ ആര്‍ച്ച് ബിഷപ  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ അസംബ്ലിക്ക് തുടക്കമാകും. പൊതുസമ്മേളനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ.സാല്‍വത്താരെ പെനാച്ചിയോ ഉദ്ഘാടനം ചെയ്യും.

ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

You must be logged in to post a comment Login