സീറോ മലബാര്‍ സഭ തെക്കന്‍ മേഖല വജ്രജൂബിലി സമാപിച്ചു

സീറോ മലബാര്‍ സഭ തെക്കന്‍ മേഖല വജ്രജൂബിലി സമാപിച്ചു

imageabove_5787തിരുവനന്തപുരം:സീറോ മലബാര്‍ സഭ തെക്കന്‍ മേഖല   വജ്രജൂബിലി പിഎംജി ലൂര്‍ദ്ദ് ഫൊറോനാ പള്ളി  അങ്കണത്തില്‍ സമാപിച്ചു. വൈദികരും സന്യസ്തരുമടക്കം ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.  വിവിധ മതമേലധ്യക്ഷന്‍മാരും രാഷ്ട്രീയ സാമുദായിക നേതാക്കളും ആശംസകള്‍ നേര്‍ന്നു.
വിശ്വാസികളില്‍ ആത്മാവബോധം വളര്‍ത്തുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാത്തോലിക്കാബാവ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോ സന്ദേശം നല്കി
മന്ത്രി വി.എസ് ശിവകുമാര്‍, തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക, കെ.മുരളീധരന്‍ എം.എല്‍.എ, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

1955 ഏപ്രില്‍ 29നാണ് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ ‘മുള്‍ത്തോരും ഫിദേലിയും’ എന്ന തിരുവെഴുത്തുവഴി പമ്പാ നദിക്കു തെക്കുള്ള ഭാഗങ്ങളിലേക്ക് സഭയ്ക്ക് പ്രേഷിതപ്രവര്‍ത്തനസ്വാതന്ത്യം അനുവദിച്ചത്.

You must be logged in to post a comment Login