സീറോ മലബാര്‍ സഭ പ്രേഷിതവാരാചരണത്തിന് തുടക്കമായി

കൊച്ചി:മിഷന്‍ പ്രാര്‍ത്ഥനയിലൂടെയും ദൈവവിളി പ്രോത്സാഹനങ്ങളിലൂടെയും സാമ്പത്തികമായും പ്രേഷിതരെയും പ്രേഷിതമേഖലകളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട മിഷന്‍ വാരാചരണം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ സഹായിക്കുക എന്നതാണ് പ്രേഷിതവാരാചരണത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ദനഹാതിരുനാള്‍ മുതല്‍ ഒരാഴ്ചയാണ് സീറോ മലബാര്‍ സഭ പ്രേഷിതവാരം ആചരിക്കുന്നത്.

You must be logged in to post a comment Login