സുഖപ്രസവത്തിന്റെ മധ്യസ്ഥയും വിശുദ്ധ ഗ്രിഗറിയുടെ മാതാവുമായ വിശുദ്ധ സില്‍വിയ

സുഖപ്രസവത്തിന്റെ മധ്യസ്ഥയും വിശുദ്ധ ഗ്രിഗറിയുടെ മാതാവുമായ വിശുദ്ധ സില്‍വിയ

സുഖപ്രസവത്തിന്റെ മാധ്യസ്ഥയും പോപ്പ് വിശുദ്ധ മഹാനായ ഗ്രിഗറിയുടെ മാതാവുമാണ് വിശുദ്ധ സില്‍വിയ. 515 എന്നും 525 എന്നും വിശുദ്ധയുടെ ജന്മവര്‍ഷത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. അതുപോലെ ജന്മസ്ഥലത്തെക്കുറിച്ചും വിവിധ അഭിപ്രായമാണുള്ളത്. റോം, സിസിലി എന്നിവയിലേതെങ്കിലുമാണ് ജന്മസ്ഥലമെന്ന് പൊതുവെ കരുതപ്പെടുന്നു.

റോമന്‍ പട്ടാളത്തിലെ ഗോര്‍ഡിയാനസായിരുന്നു ഭര്‍ത്താവ്. രണ്ടുമക്കള്‍ക്ക് സില്‍വിയ ജന്മംനല്കി. ഭക്തയായ സ്ത്രീയായിരുന്നു സില്‍വിയ. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുന്ന കാര്യത്തിലും അവള്‍ ശ്രദ്ധാലുവായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ജീവിതം മുഴുവന്‍ ദൈവത്തിനായി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി സന്ന്യാസസഭയില്‍ അംഗമായി.

വാര്‍ദ്ധക്യത്തിനും അപഹരിക്കാന്‍ കഴിയാത്തവിധം സുന്ദരിയായിരുന്നു സില്‍വിയ. മഹാനായ ഗ്രിഗറി തന്റെ മാതാപിതാക്കളുടെ മനോഹരമായ ഒരു ചിത്രം വിശുദ്ധ ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

പോപ്പ് ക്ലമന്റ് എട്ടാമന്‍ സില്‍വിയയുടെ നാമം റോമന്‍ രക്തസാക്ഷികളുടെ ലിസ്‌ററില്‍ ചേര്‍ത്തുകൊണ്ട് നവംബര്‍ മൂന്ന് തിരുനാളായി പ്രഖ്യാപിച്ചു.

ബി

 

You must be logged in to post a comment Login