സുഡാനില്‍ കാന്‍സര്‍ രോഗികളായ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

സുഡാനില്‍ കാന്‍സര്‍ രോഗികളായ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഖാര്‍ട്ടോം: സുഡാനില്‍ കാന്‍സര്‍ രോഗികളായ കുട്ടികളുടെ എണ്ണം നാലു ലക്ഷം. ഖാര്‍ട്ടോമിലെ പീഡിയാട്രിക് ഹോസ്പിറ്റല്‍ ഓഫ് ഓങ്കോളജിയുടെ ജനറല്‍ കോര്‍ഡിനേറ്ററാണ് ഈ വിവരം അറിയിച്ചത്. രോഗബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത

ബ്രഡിലെ പൊട്ടാഷ്യം ബ്രോമൈഡ്, വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി മാലിന്യം, ശുദ്ധീകരിക്കാത്ത കുടിവെള്ളം, സാനിട്ടേഷന്റെ അപര്യാപ്തത എന്നിവയാണ് കാന്‍സര്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി വിദഗ്ദര്‍ കണ്ടെത്തിയിരിക്കുന്നത്.

രോഗം മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങളുള്ള കാന്‍സര്‍ സെന്ററുകള്‍ ഇവിടെയില്.ല 2009 നും 2013 നും ഇടയില്‍ 11,893 കാന്‍സര്‍ കേസുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

You must be logged in to post a comment Login