സുഡാന്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം: സഭ അപലപിച്ചു

തെക്കന്‍ സുഡാനില്‍ കഴിഞ്ഞ ഡിസംബറില്‍ അഞ്ചു കന്യാസ്ത്രീകള്‍ക്കു നേരെ നടന്ന ആക്രമണത്തെ തെക്കന്‍ സുഡാന്‍ ബിഷപ്പ് എഡ്വേഡ് ഹിബോറോ കുസാല അപലപിച്ചു. സഭയ്ക്കും സമൂഹത്തിനും എതിരായ ക്രൂരത എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.

ഡിസംബര്‍ 28ന് ഇക്വറ്റോറിയയിലെ യാംബിയോയിലുള്ള സോളിഡാരിറ്റി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജില്‍ അഞ്ചംഗ അക്രമി സംഘം കടന്നു കയറി സന്ന്യാസിനികളെ ആക്രമിക്കുകയായിരുന്നു. യുദ്ധ ഭീകരതയുടെ നിഴലില്‍ കഴിയുന്ന തെക്കന്‍ സുഡാനില്‍ നൂറിലേറെ ആളുകള്‍ ഇതിനകം വധിക്കപ്പെട്ടു കഴിഞ്ഞു.

You must be logged in to post a comment Login