സുവിശേഷപ്രഘോഷണം അത്മായരുടേയും ദൗത്യം: ഫ്രാന്‍സിസ് പാപ്പ

സുവിശേഷപ്രഘോഷണം അത്മായരുടേയും ദൗത്യം: ഫ്രാന്‍സിസ് പാപ്പ

OSSROM62914_Articoloസുവിശേഷപ്രഘോഷണത്തില്‍ വൈദികരോടൊപ്പം അത്മായര്‍ക്കും പങ്കുചേരാനാകുമെന്ന് ഫ്രാന്‍സിസ് പാപ്പ. പോര്‍ച്ചുഗീസ് ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്.

‘യുവജനങ്ങളിലേക്ക് സുവിശേഷ പ്രഘോഷണവുമായി എത്തുക എന്നതാണ് ഏറെ ശ്രമകരം. അതിനായി കൂടുതല്‍ പരിശ്രമിക്കുക. സുവിശേഷപ്രഘോഷണം സഭയിലെ ഓരോ അംഗങ്ങളുടേയും ദൗത്യമാണ്. അതിന് അത്മായനെന്നോ വൈദികനെന്നോ വ്യത്യാസമില്ല’, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

പോര്‍ച്ചുഗലിലെ സഭ യുവജനങ്ങളെ പ്രേഷിതപ്രവര്‍ത്തനത്തില്‍ കൂടുതല്‍ പങ്കുകാരാക്കണമെന്നും അങ്ങനെ അവരെയും ദൈവികപദ്ധതിയുടെ ഭാഗമാക്കണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login