സുവിശേഷവല്‍ക്കരണം ആളെ കൂട്ടാനുള്ള പരസ്യതന്ത്രമല്ല: പാപ്പാ

സുവിശേഷവല്‍ക്കരണം ആളെ കൂട്ടാനുള്ള പരസ്യതന്ത്രമല്ല: പാപ്പാ

evangelയേശുക്രിസ്തുവന് സാക്ഷ്യം വഹിക്കുക എന്ന് കേവലം ക്രിസ്തുവിനെ പ്രചരിപ്പിക്കലോ പരസ്യപ്പെടുത്തലോ അല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ. വിശ്വാസത്തെ പ്രതിയുള്ള രക്തസാക്ഷിത്വത്തോളം ഏറ്റവും സത്യസന്ധമായി സുവിശേഷം പ്രഘോഷിക്കുക എന്നതാണത്.

ആളുടെ എണ്ണം കൂട്ടാന്‍ വേണ്ടി യേശു ക്രിസ്തുവിനെ പരസ്യതന്ത്രമാക്കുക എന്നതല്ല ക്രിസ്ത്യാനികളുടെ ദൗത്യം. ഇത് അത്യാവശ്യമുള്ള കാര്യമല്ല. പാപ്പാ ഇന്നലെ ബലിപ്രഭാഷണ മധ്യേ പറഞ്ഞു.

പരിശുദ്ധാത്മാവു വഴി ലഭിക്കുന്ന ധൈര്യപൂര്‍വം യേശുവിനെ ഉദ്‌ഘോഷിക്കുകയും ആ വിസ്മയാനുഭവത്തില്‍ മുന്നോട്ടു നീങ്ങുകയുമാണ് വേണ്ടത്. അപ്പസ്‌തോലന്‍മാരുടെ നടപടിയില്‍ പത്രോസിനും യോഹന്നാനും തടവറയില്‍ നേരിടേണ്ടി വന്ന ഭീഷണികളെ പറ്റി സംസാരിക്കുന്ന സന്ദര്‍ഭത്തിലാണ് പാപ്പാ ഇത് പറഞ്ഞത്. സാധാരണക്കാരും വിദ്യാഭ്യാസം ഇല്ലാത്തവും ആയിരുന്നെങ്കിലും യോഹന്നാനും പ്‌ത്രോസിനും യേശുവിനെ പ്രഘോഷിക്കാനുള്ള ധൈര്യവും ശക്തിയും ലഭിച്ചു. പരിശുദ്ധാത്മാവിനാലാണത്. നാം കേട്ട കാര്യങ്ങളെ കുറിച്ച് നമുക്കു മൗനം പാലിക്കാന്‍ ആവില്ല. ഭീഷണികള്‍ കേട്ട് ഓടിയകലാനും ആവില്ല,’ പാപ്പാ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login