സുവിശേഷവല്‍ക്കരണത്തിന് പുതിയ സാധ്യതകളുമായി ഫിലിപ്പൈന്‍സ് യുവത

download (2)മനില: പുതിയ ഭൂഖണ്ഡത്തിലെ സുവിശേഷപ്രവര്‍ത്തകരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് തങ്ങളുടെ യുവജനങ്ങളെന്ന് ക്ലരീഷ്യന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. എഡ്വാര്‍ഡോ അപ്പുന്‍ഗാന്‍.  ഇന്‍ര്‍നാഷനല്‍ യൂത്ത് ഡേയോട് അനുബന്ധിച്ച് ഒരുമിച്ചുകൂടിയ  ഏഷ്യന്‍ കത്തോലിക്കരായ നൂറോളം യുവജനങ്ങളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ യുവജനങ്ങള്‍ക്ക് ലോകത്തിന് വേണ്ടി പങ്കുവച്ച് നല്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സുവിശേഷപ്രഘോഷകരാകാന്‍ വിളിലഭിച്ചവരാണ് ഏഷ്യയിലെ യുവജനങ്ങള്‍. അച്ചന്‍ പറഞ്ഞു. പുതിയ മാധ്യമങ്ങളെ സുവിശേഷവല്ക്കരണത്തിന് വേണ്ടി പ്രയോഗിക്കുക എന്നതാണ് യുവജനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളി. ഒരു ഉപകരണം എന്ന നിലയില്‍ സോഷ്യല്‍ മീഡിയായെ ഉപയോഗിച്ച് നിര്‍മ്മാണവും ചര്‍ച്ചകളും ഉള്‍പ്പെടെ സുവിശേഷവല്ക്കരണത്തിനുള്ള മാധ്യമമായി സ്വീകരിക്കുന്നത് യുവജനങ്ങളെ സുവിശേഷപ്രഘോഷകരാക്കിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login