സുവിശേഷാധിഷ്ഠിതമായി ജീവിക്കുക: പാപ്പാ

സുവിശേഷാധിഷ്ഠിതമായി ജീവിക്കുക: പാപ്പാ

pope‘സുവിശേഷത്തെ അടിസ്ഥാനമാക്കി ഈശോയിൽ ജീവിക്കുക’ എന്ന ആശയവുമായി റോമിൽ സമ്മേളിച്ച
ആയിരത്തി മുന്നൂറിലധികം വരുന്ന സുവിശേഷ പ്രഘോഷകരോട് ദൈവീകജീവിത്തതിൻറെ സാക്ഷികളായി തീരുവാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. “സ്വന്തം അനുഭവങ്ങളിലൂടെ ദൈവീകസൗന്ദര്യം മറ്റുളവർക്ക് പകർന്നു കൊടുകുക”. ഈശോയുമായി അടുത്ത ബന്ധം പുലർത്തുന്നവർക്ക് മാത്രമേ ഇത് സാധികുകയുള്ളൂയെന്നും പാപ്പ കൂട്ടിചേർത്തു.

ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപെട്ടവർക്ക് മാത്രമേ സുവിശേഷ പ്രഘോഷകരായിരികുവാൻ സാധികുകയുള്ളുവെന്നും പാപ്പ ഓർമ്മപെടുത്തി. “പരിശുദ്ധാത്‌മാവിനാൽ വിളിക്കപെട്ടവരിൽ ഈശോയുടെ ഹൃദയം മെനഞ്ഞെടുകുവാനുള്ള ദൈവത്തിൻറെ പദ്ധതിയിൽ പങ്കാളികളാകുവാൻ ഭാഗ്യം ലഭിച്ചവരാണ് നിങ്ങൾ”.
പരാജയങ്ങളിലും തഴയപെടലുകളിലും മടുപ്പു തോന്നത്തെ ജാഗരൂഗരായിരികണമെന്നും പാപ്പ ഇവരോട് ആവശ്യപെട്ടു. “നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും ദൈവസാമീപ്യവും സ്നേഹവും നിങ്ങൾക്ക് കൂട്ടായിരിക്കും”. കൂടാതെ ദൈവനാമത്തിൽ ഇവർ നടത്തുന്ന പ്രവർത്തനങ്ങൾകെല്ലാം സഭ ഇവരോട് കടപെട്ടിരിക്കുന്നുവെന്നും പാപ്പ അറിയിച്ചു..

You must be logged in to post a comment Login