സുവിശേഷ പ്രഘോഷണമെന്നത് കാണാപ്പാഠം പഠിച്ച് ഉരുവിടേണ്ട ഒന്നല്ല; മാര്‍പാപ്പ

സുവിശേഷ പ്രഘോഷണമെന്നത് കാണാപ്പാഠം പഠിച്ച് ഉരുവിടേണ്ട ഒന്നല്ല; മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണമെന്നത് ഒരു കലയും വിജ്ഞാനശാഖയുമാണ്. അത് കാണാപ്പാഠം പഠിച്ച് ഉരുവിടേണ്ടതോ പൊങ്ങച്ചം പറയേണ്ട കാര്യമോ അല്ല. പാര്‍ക്കിലൂടെ നടക്കുന്നതു പോലെ ലാഘവത്തോടെ ചെയ്യേണ്ട ഒന്നല്ല സുവിശേഷവല്‍ക്കരണം. വെള്ളിയാഴ്ച കാസാ സാന്താമാര്‍ത്ത ദേവാലയത്തില്‍ ബലിയര്‍പ്പണത്തിനിടെ വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഇന്ന് ശുശ്രൂഷയില്‍ ഏര്‍പ്പെടുന്ന ക്രിസ്ത്യാനികള്‍ തങ്ങള്‍ ചെയ്യുന്ന ശുശ്രൂഷയെപ്പറ്റി സ്വയം പുകഴ്ത്തി സംസാരിക്കുന്നതായി പാപ്പ പറഞ്ഞു. തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ അവര്‍ അഭിമാനിക്കുന്നു. അവരിലൂടെ ധാരാളം ആളുകള്‍ സഭയിലേക്ക് ചേരുന്നായി അവര്‍ മറ്റുള്ളവരോട് പങ്കുവയ്ക്കുന്നു. ഇത്തരം സ്വയം പുകഴ്ത്തലുകള്‍ സുവിശേഷവല്‍ക്കരണത്തിന് ആവശ്യമില്ല. കാരണം സുവിശേഷപ്രഘോഷണം എന്നത് ക്രിസ്ത്യാനികളുടെ കടമയാണ്. പാപ്പ പറഞ്ഞു.

ഏറ്റവും വലിയ സുവിശേഷപ്രഘോഷണം എന്നത് സ്വന്തം ജീവിതമാകണം. വിശ്വാസികളോട് പാപ്പ പറഞ്ഞു. നമ്മില്‍ കുടികൊള്ളുന്ന ക്രിസ്തുവിനെയാരിക്കണം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടത്. മാത്രമല്ല, സുവിശേഷപ്രഘോണം പണം ആഗ്രഹിക്കാതെ ചെയ്യേണ്ട ഒന്നാണ്. കാരണം നമുക്ക് സുവിശേഷം ലഭിച്ചത് സൗജന്യമായാണ്. പരിത്രാണവും അനുഗ്രഹവും വില്‍ക്കാനും വാങ്ങാനും കഴിയുന്ന ഒന്നല്ല. പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login