സുഷമയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക്

സുഷമയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക്

ന്യൂഡല്‍ഹി:സെപ്തംബര്‍ നാലിന് വത്തിക്കാനില്‍ നടക്കുന്ന മദര്‍ തെരേസയുടെ നാമകരണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ സംഘത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും. ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഔദ്യോഗിക ഇന്ത്യന്‍ സംഘത്തെ സുഷമ സ്വരാജ് നയിക്കുന്നതെന്നാണ് വിവരം.

ഇന്ത്യന്‍ സംഘത്തില്‍ ആരൊക്കെ ഉണ്ടാകുമെന്ന കാര്യം ഇതുവരെയും തീരുമാനമായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണു സൂചന. ചടങ്ങില്‍ പ്രധാനമന്ത്രി യുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം പങ്കെടുക്കണമെന്നു സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അഭ്യര്‍ഥിച്ചിരുന്നു.

You must be logged in to post a comment Login