സുഷമ സ്വരാജ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

സുഷമ സ്വരാജ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ വകുപ്പ് വക്താവ് വികാസ് സ്വരൂപാണ് സുഷമ-പാപ്പ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

‘വത്തിക്കാന്‍ സിംഹാസനവുമായി ശക്തമായ ബന്ധം: വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് റോമിലെ സന്ദര്‍ശനത്തിന്റെ അവസാന ദിനം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി’. എന്നാണ് സ്വരൂപ് ട്വീറ്റ് ചെയ്തത്.

മദര്‍ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിലാണ് സുഷമ വത്തിക്കാനില്‍ എത്തിയത്.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച അതേ ദിനത്തില്‍ ഇറ്റാലിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി പൗലോ ജെന്റിലോനിയുമായും സുഷമ കൂടിക്കാഴ്ച നടത്തി.

You must be logged in to post a comment Login