സുഹൃത് സദനില്‍ ഓണാഘോഷം

സുഹൃത് സദനില്‍ ഓണാഘോഷം

ആലുവ:  സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് നടത്തുന്ന ചാരിറ്റബളില്‍ സൊസൈറ്റിയായ സുഹൃത് സദനില്‍ സെപ്റ്റംബര്‍ 9ന് ഓണാഘോഷപരിപാടിപാടികള്‍ നടത്തി. കീഴ്മാട്, എടത്തല ഗ്രാമപഞ്ചായത്തുകളിലെ വയോജനസംഘങ്ങളുടെ നേതൃത്വത്തില്‍ ചുണങ്ങംവേലിയിലെ സുഹൃത് സദനിലില്‍ വച്ച് “കാരുണ്യ സംഗമം 2016” എന്നപേരിലാണ് ഓണാഘോഷപരിപാടിപാടികള്‍ നടത്തിയത്.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുമ്താസ് പരിപാടി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യാതിഥിയായി. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശ്, ഹെല്‍പ്പ് ഏജ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ എം. ഡാനിയേല്‍, വാഴക്കുളം പഞ്ചായത്ത് മെമ്പര്‍ അസീസ്, റെട്ടേറിയന്‍ മാത്യു ഉറുമ്പത്ത്. എടത്തല പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍, കീഴ്മാട് പഞ്ചായത്ത് മെമ്പര്‍ പോളി ജോണ്‍, ചൂണ്ടി പള്ളി വികാരി ഫാ. സെബാസ്റ്റിയന്‍ മാടശ്ശേരി എന്നിവര്‍ ഓണാഘോഷ പരിപാടികളില്‍ സംബന്ധിച്ചു.

 

 

You must be logged in to post a comment Login