സൂഫി ഗായകന്റെ വധം; മെത്രാന്മാര്‍ അപലപിച്ചു

സൂഫി ഗായകന്റെ വധം; മെത്രാന്മാര്‍ അപലപിച്ചു

കറാച്ചി: രാജ്യത്തെ പിടിച്ചു കുലുക്കിയ സൂഫി ഗായകന്റെ കൊലപാതകത്തില്‍ പാക്കിസ്ഥാനിലെ എപ്പിസ്‌ക്കോപ്പല്‍ കോണ്‍ഫ്രന്‍സ് തീവ്രദു:ഖം അറിയിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. അംജദ് സാബ്രി എന്ന മുസ്ലീം ഗായകന്റെ കൊലപാതകം ജൂണ്‍ 22 ന് ആയിരുന്നു. താലിബാനാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ദൈവദൂഷണം പറഞ്ഞു എന്ന് ആരോപിച്ചാണ് ഗായകനെ കൊലപ്പെടുത്തിയത്.

അനിതരസാധാരണമായ സംഭാവനകളാണ് സൂഫിസത്തിന് അംജദ് നല്കിയതെന്നും എല്ലാവിധ പ്രതിബന്ധങ്ങളെയും കീഴടക്കാനും സമാധാനം സൃഷ്ടിക്കാനും സംഗീതത്തിന് കഴിയുമെന്നും ജസ്റ്റീസ് ആന്റ് പീസ് കമ്മീഷന്‍ പ്രസിഡന്റ് ഫാ. ഇമ്മാനുവല്‍ യൂസഫ് മാനി പറഞ്ഞു.

You must be logged in to post a comment Login