സെക്ഷ്വല്‍ ഓറിയന്റേഷനും ബയോളജിക്കല്‍ ഓറിയന്റേഷനും തീര്‍ത്തും വ്യത്യസ്തം

സെക്ഷ്വല്‍ ഓറിയന്റേഷനും ബയോളജിക്കല്‍ ഓറിയന്റേഷനും തീര്‍ത്തും വ്യത്യസ്തം

ന്യൂഡല്‍ഹി: ഗേയും ലെസ്ബിയനും ലൈംഗികാഭിമുഖ്യത്തിന്റെ പേരിലാണ് വ്യത്യസ്തരായിരിക്കുന്നതെന്നും എന്നാല്‍ ഭിന്നലിംഗക്കാര്‍ അല്ലെങ്കില്‍ മൂന്നാംലിംഗക്കാര്‍ ജീവശാസ്ത്രപരമായിട്ടാണ് വ്യത്യസ്തരായിരിക്കുന്നതെന്നും ഫാ. സവാരി മുത്തു. ഡല്‍ഹി അതിരൂപതാ വക്താവായ ഇദ്ദേഹം സുപ്രീം കോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു.

സ്വവര്‍ഗ്ഗരതിക്കാരും ട്രാന്‍സ്‌ജെന്‍ഡഴേസും ഒരുപോലെയല്ല എന്നായിരുന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സമൂഹത്തില്‍ ഈ രണ്ടുഗണത്തെയും കുറിച്ചുള്ള അവ്യക്തത നിലനില്ക്കുന്ന സാഹചര്യത്തിലായിരുന്നു ഈ വിഷയത്തെക്കുറിച്ച് സുപ്രീം കോടതി വ്യക്തത നല്കിയത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകള്‍ സാമൂഹികമായി പിന്നാക്കം നില്ക്കുന്നവരായതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ ജോലിയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനവും നല്‌കേണ്ടതുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ് ഇവര്‍. കാരണം ജീവശാസ്ത്രപരമായി തന്നെ വ്യത്യസ്ത പുലര്‍ത്തുന്നവരാണ് ഇക്കൂട്ടര്‍. എന്നാല്‍ സ്വവര്‍ഗ്ഗരതിക്കാര്‍ ഇങ്ങനെയല്ല. അവര്‍ക്ക് ലൈംഗികതയെ സംബന്ധിച്ച താല്പര്യത്തില്‍ മാത്രമാണ് വ്യത്യസ്തതയുള്ളത്.

സെക്വഷല്‍ ഓറിയന്റേഷന്‍ ബയോളജിക്കല്‍ ഓറിയന്റേഷനില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് എന്ന് ഇന്ത്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സില്‍ നിന്നുള്ള ഔദ്യോഗികവക്താവ് ഫാ.ദേവസാഗ്യാരാജ് അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login