സെനറ്റ് കൊണ്ടുവരുന്ന നിയമം അജാതശിശുക്കളുടെ ജീവന്‍ രക്ഷിക്കുമോ?

സെനറ്റ് കൊണ്ടുവരുന്ന നിയമം അജാതശിശുക്കളുടെ ജീവന്‍ രക്ഷിക്കുമോ?

വാഷിംങ്ടണ്‍: ഇരുപത് ആഴ്ച വരെയെത്തിയ അജാതശിശുക്കളുടെ ജീവന്‍ സംരക്ഷിക്കാന്‍ ജീവന്‍സംരക്ഷണ നിയമം പാസാക്കാന്‍ സെനറ്റ് ആലോചിക്കുന്നു. ഇരുപത് ആഴ്ച വരെയെത്തിയ മനുഷ്യജീവന് വേദന അനുഭവിക്കാന്‍ കഴിയുന്നുണ്ട് എന്ന മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ധറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമത്തെക്കുറിച്ച് സെനറ്റ് ആലോചിക്കുന്നത്.

ദ പെയ്ന്‍ കേപ്പബിള്‍ അണ്‍ബോണ്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് ബലാത്സംഗം, അഗമ്യഗമനം, അമ്മയുടെ ജീവന് ഭീഷണി തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭാവസ്ഥയില്‍ 20 ആഴ്ച വരെയുളള ഗര്‍ഭച്ഛിദ്രം അനുവദിക്കാറുള്ളൂ. ഇരുപത് ആഴ്ചവരെയെത്തിയ കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ വേദന അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്ന് ഡോ. മാലോയ് പറഞ്ഞു. അവര്‍ ഞങ്ങളുടെ കണ്ണുകള്‍ക്ക് മുമ്പില്‍ ചലിക്കുകയും പ്രതികരിക്കുകയും ചെയ്തു. ഗവേഷണത്തില്‍ പങ്കെടുത്ത വ്യക്തിയാണ് ഡോ മാലോയ്.

You must be logged in to post a comment Login