സെന്റ് പീറ്റേഴ്‌സ് സ്വകയറിന് സമീപം തണുത്തുറഞ്ഞ തെരുവില്‍ സുഖ പ്രസവം; അഭയാര്‍ത്ഥി യുവതിക്ക് അഭയമൊരുക്കാന്‍ സന്നദ്ധത കാട്ടി വത്തിക്കാന്‍

വത്തിക്കാന്‍: സെന്റ് പീറ്റേഴ്‌സ് സ്വകയറിന് സമീപം റൊമേനിയന്‍ യുവതി ഇന്നലെ വെളുപ്പിന് ഒരു കുഞ്ഞിന് ജന്മം നല്കി. പെട്രോളിംങ് നടത്തിയ ഇറ്റാലിയന്‍ പോലീസാണ് ഇക്കാര്യം ആദ്യം അറിഞ്ഞത്. തന്റെയും സഹപ്രവര്‍ത്തകരുടെയും നാല് ജാക്കറ്റ് കൊണ്ടാണ് അമ്മയുടെയും കുഞ്ഞിന്റെയും തണുപ്പ് അകറ്റിയതെന്ന് പോലീസ് ഉദ്യോഗസ്ഥ മരിയ കാപ്പോണ്‍ പറഞ്ഞു. ഉടന്‍ തന്നെ അവര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി അമ്മയെയും കുഞ്ഞിനെയും തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പൊക്കിള്‍കൊടി വേര്‍പെടാത്ത അവസ്ഥയിലായിരുന്നു അമ്മയെയും കുഞ്ഞിനെയും കണ്ടതെന്നും മരിയ അറിയിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മോണ്‍. കൊണാര്‍ഡ് ക്രാജേസ്‌ക്കി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും താമസസ്ഥലം വാഗ്ദാനം നേരുകയും ചെയ്തു. എന്നാല്‍ ഈ വാഗ്ദാനം റൊമേനിയന്‍ വംശജരായ ഇവര്‍ സ്വീകരിച്ചതായി വിവരം ലഭിച്ചിട്ടില്ല.

You must be logged in to post a comment Login