സെന്റ് ലൂയിസിലെ 147 വര്‍ഷത്തെ സേവനം അവസാനിപ്പിക്കാന്‍ ലിറ്റില്‍ സിറ്റേഴ്‌സ് ഓഫ് പുവര്‍

സെന്റ് ലൂയിസിലെ 147 വര്‍ഷത്തെ സേവനം അവസാനിപ്പിക്കാന്‍ ലിറ്റില്‍ സിറ്റേഴ്‌സ് ഓഫ് പുവര്‍

മിസോരി: മിസോരിയിലെ സെന്റ് ലൂയിസ് അതിരൂപതയിലെ പ്രായംചെന്നവരെ ശുശ്രൂഷിക്കുന്ന മിനിസ്ട്രിയുമായി മുന്നോട്ടു പോകുന്ന ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ പുവര്‍, 147 വര്‍ഷത്തെ അവരുടെ സേവനം അവസാനിപ്പിക്കുന്നു.

ദൈവവിളിയിലുള്ള കുറവു മൂലം സേവന സന്നദ്ധരായി മുന്നോട്ടു വരുന്ന ആളുകളുടെ എണ്ണത്തിലുള്ള കുറവാണ്‌ സെന്റ് ലൂയിസ് ഭവനത്തിലെ സേവനം നിറുത്തലാക്കാന്‍ പോകുന്നതിനു പിന്നിലെ കാരണമെന്ന് സിറ്റേഴ്‌സ് വ്യക്തമാക്കി.

സെന്റ് ലൂയിസിലെ വര്‍ഷങ്ങള്‍ നീണ്ട സേവനങ്ങള്‍ക്ക് ലഭിച്ച പിന്തുണയ്ക്ക് ലോക്കല്‍ സുപ്പീരിയര്‍ മദര്‍ ഗൊണ്‍സാഗ്യേ കാസ്‌ട്രോ നന്ദി പറഞ്ഞു. 125 ജോലിക്കാരും, 88 താമസക്കാരുമുള്ള ഭവനം നടത്തിക്കൊണ്ടു പോകുന്നതിനായി സ്‌പോണ്‍സര്‍ മാരെ തിരയുകളാണ് സിസ്റ്റേഴ്‌സ് ഇപ്പോള്‍.

You must be logged in to post a comment Login