സെന്‍ട്രല്‍ ലണ്ടനില്‍ വീണ്ടും ദേവാലയത്തിന് നേരെ ആക്രമണം

സെന്‍ട്രല്‍ ലണ്ടനില്‍ വീണ്ടും ദേവാലയത്തിന് നേരെ ആക്രമണം

ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനിലെ ഹോള്‍ബോള്‍ ട്യൂബ് സ്‌റ്റേഷന് സമീപമുള്ള സെന്റ ആന്‍സലെം ആന്റ് സെന്റ് സിസിലിയ ദേവാലയത്തിന് നേരെ ആക്രമണം. പള്ളിയിലെ ഫര്‍ണ്ണിച്ചറുകള്‍ അക്രമികള്‍ ദേവാലയത്തിന് വെളിയിലേക്ക് വലിച്ചെറിഞ്ഞ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഫാ. ഹാമെല്‍ ദേവാലയത്തില്‍ വച്ച് വധിക്കപ്പെട്ട അതേ ദിവസം തന്നെയാണ് ഇവിടെയും ആക്രമണം നടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിരലടയാളവും വ്യക്തമാണ്. വളരെ പ്രശ്‌നം നിറഞ്ഞ അവസ്ഥയാണ്. എങ്കിലും സമീപത്തെ ദേവാലയത്തിലെ സാഹചര്യവുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. പള്ളിയില്‍ പതിച്ച നോട്ടീസില്‍ പറയുന്നു.

ഫാ. ഹാമില്‍ വധിക്കപ്പെട്ട പള്ളിയെക്കുറിച്ചാണ് നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

You must be logged in to post a comment Login