സെപ്തംബര്‍ 1 സൃഷ്ടിപരിപാലനത്തിനായുള്ള പ്രാര്‍ത്ഥനാദിനം

സെപ്തംബര്‍ 1 സൃഷ്ടിപരിപാലനത്തിനായുള്ള പ്രാര്‍ത്ഥനാദിനം

Nature-Wallpapers-6ഇനി മുതല്‍ എല്ലാ വര്‍ഷവും സെപ്തംബര്‍ 1 സൃഷ്ടിപരിപാലനത്തിനായുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കപ്പെടും. ഫ്രാന്‍സിസ് പാപ്പയാണ് ഈ ആചാരത്തിന് തുടക്കം കുറിച്ചത്. നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സന് അയച്ച കത്തിലാണ് പാപ്പാ ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോകം നേരിടുന്ന പരിസ്ഥിതി പ്രതിസന്ധിയെ ക്രിയാത്മകമായി മറികടക്കുന്നതില്‍ ക്രിസ്ത്യാനികളുടെ ഉത്തരവാദിത്വത്തെ കുറിച്ച് പാപ്പാ കത്തില്‍ ഓര്‍മിപ്പിച്ചു. സൃഷ്ടിപരിപാലനം എന്ന വിളി നാം വീണ്ടും ഓര്‍മിച്ചെടുക്കണമെന്നും യേശു ഈ ലോകത്തില്‍ ജീവിച്ച രീതി മാതൃകയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നത്തെ പരിസ്ഥിതി പ്രതിസന്ധി നമ്മെ ആഴമായൊരു ആത്മീയ പരിവര്‍ത്തനത്തിലേക്ക് ആഹ്വാനം ചെയ്യുന്നുവെന്ന് പരിസ്ഥിതി സംബന്ധമായ ചാക്രികലേഖനമായ ലൗദാത്തോ സീ ഉദ്ധരിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘ഈ പരിസ്ഥിതിപാലന പ്രാര്‍ത്ഥനാദിനം സൃഷ്ടിയുടെ കാവലാളാകാനുള്ള നമ്മുടെ വ്യക്തിപരമായ വിളിയെ ദൃഢമാക്കുന്നു. നമ്മുടെ സംരക്ഷണയില്‍ ദൈവം ഏല്‍പിച്ചിരിക്കുന്ന സൃഷ്ടിജാലങ്ങളെ പ്രതി അവിടുത്തേക്കു നന്ദിയര്‍പ്പിക്കാന്‍ പ്രചോദിപ്പിക്കുന്നു. പ്രകൃതിക്കെതിരായ പാപങ്ങള്‍ക്ക് മാപ്പു യാചിക്കാന്‍ സഹായിക്കുന്നു’ പാപ്പാ പറഞ്ഞു.

You must be logged in to post a comment Login