സെപ്തംബര്‍ 14; കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍

സെപ്തംബര്‍ 14; കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍

എഡി 326 ല്‍ കോണ്‍സ്റ്ററ്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലനാരാജ്ഞി യേശുവിനെ കുരിശില്‍ തറച്ച യഥാര്‍ത്ഥ കുരിശ് കണ്ടെത്തിയതു മുതല്ക്കാണ് തിരുസഭയിലാകമാനം കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിക്കാനാരംഭിച്ചത്. അഞ്ച്, ആറ് നൂറ്റാണ്ടുകള്‍ മുതല്‍  സഭയില്‍ നിലനിന്നുപോന്നിരുന്ന ഒരു തിരുനാളാണ് ഇത്.

നൂറ്റാണ്ടുകളിലൂടെ കടന്നുവന്നപ്പോള്‍ സഭയിലെ വലിയൊരു തിരുനാളുകളിലൊന്നായി കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ മാറുകയായിരുന്നു. പ്രധാനമായും രണ്ട് മുഖ്യസംഭവങ്ങളാണ് ഈ തിരുനാള്‍ ദിനത്തില്‍ നാം ഓര്‍മ്മിക്കേണ്ടത്.

ക്രിസ്തുവിനെ കാല്‍വരി മലയില്‍  തറച്ചുകൊന്ന യഥാര്‍ത്ഥ കുരിശ് കണ്ടെത്തി എന്നതാണ് അതിലെ ഒന്നാമത്തെ പ്രത്യേകത. ക്രിസ്തുവിന്റെ കുരിശില്‍ സ്പര്‍ശിച്ചപ്പോള്‍ മാത്രമാണ് അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ചത് എന്നാണ് യാഥാര്‍ത്ഥ്യം.

കുരിശ് ക്രൈസ്തവജീവിതത്തിന്റെ അടയാളവും മുഖമുദ്രയുമായി മാറുന്നു എന്നതാണ് മറ്റൊരു കാര്യം. ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം കുരിശ് ഒഴിവാക്കിക്കൊണ്ട് അവനൊരു ക്രൈസ്തവജീവിതമില്ല.

രക്ഷയുടെ അടയാളവും അച്ചാരവുമായിട്ടാണ് ക്രൈസ്തവര്‍ കുരിശിനെ കാണുന്നത്. യേശുവിനെക്കുറിച്ചല്ലാതെ അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ മറ്റൊരു അറിവും അറിയേണ്ടതില്ലെന്നു പോലും വി. പൗലോസ് ശ്ലീഹാ പറയുന്നുണ്ട്.

ഒരു ക്രൈസ്തവന്റെ ആത്മീയവളര്‍ച്ച അവന്‍ കുരിശില്‍ നിന്ന് കണ്ടെടുക്കേണ്ടതാണെന്ന് കുരിശിലെ വിശുദ്ധ യോഹന്നാന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഓരോ കുരിശും ഒരു വളര്‍ച്ചയാകുന്നത് അതിനാലാണെന്ന് ആവിലായിലെ അമ്മത്രേസ്യായും പറയുന്നു.

ബി

You must be logged in to post a comment Login