സെപ്തംബര്‍ 30 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ജോര്‍ജിയായിലേക്ക്

സെപ്തംബര്‍ 30 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ജോര്‍ജിയായിലേക്ക്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെ ജോര്‍ജിയായും അസര്‍ബൈജാനും സന്ദര്‍ശിക്കും. പാപ്പയുടെ പതിനാറാമത്തെ അപ്പസ്‌തോലിക പര്യടനമാണിത്. നിങ്ങള്‍ക്ക് സമാധാനം എന്നതാണ് യാത്രയുടെ മുദ്രാവാക്യം.

യോഹന്നാന്റെ സുവിശേഷത്തിലെ ഇരുപതാം അധ്യായത്തിലെ പത്തൊമ്പതാം വാക്യത്തില്‍ നിന്നാണ് ഇത് സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ മരണത്തിന് ശേഷം ഭയചകിതരായി, കതക് അടച്ചിരിക്കുകയായിരുന്ന ശിഷ്യരോട് ഉത്ഥിതനായ ക്രിസ്തു പറയുന്നതാണ് ഈ ഭാഗം.

ജോര്‍ജിയായില്‍ സമാധാനം സ്ഥാപിതമാകേണ്ടതിന്റെ ആവശ്യകതയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മുദ്രാവാക്യം.

You must be logged in to post a comment Login