സെപ്തംബറില്‍ മാര്‍പാപ്പ പശ്ചിമേഷ്യന്‍-ക്രൊയേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

സെപ്തംബറില്‍ മാര്‍പാപ്പ പശ്ചിമേഷ്യന്‍-ക്രൊയേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

വത്തിക്കാന്‍: സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയുള്ള ദിനങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ജൂണ്‍ 30 ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന ജൂബിലിയുടെ പ്രത്യേക കൂടിക്കാഴ്ചപ്രഭാഷണത്തിലാണ് പാപ്പ താന്‍ നടത്താന്‍ പോകുന്ന അപ്പസ്‌തോലിക യാത്രകളെക്കുറിച്ച് അറിയിച്ചത്.

സംവാദത്തിന്റെ പാതയില്‍ പുരാതന് ക്രൈസ്തവസമൂഹങ്ങളും സംസ്‌കാരങ്ങളുമായി കണ്ണിച്ചേരുവാനും ജനങ്ങളില്‍ കൂട്ടായ്മയുടെ പ്രത്യാശ വളര്‍ത്തി സമാധാനത്തിന്റെ പാത തെളിയിക്കുവാനുമാണ് തുര്‍ക്കിയുടെയും അര്‍മേനിയായുടെയും അയല്‍രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ പോകുന്നതെന്ന് പാപ്പ വ്യക്തമാക്കി.

You must be logged in to post a comment Login