സെപ്റ്റംബര്‍ 20ന് പാപ്പ വീണ്ടും അസ്സീസിയില്‍

സെപ്റ്റംബര്‍ 20ന് പാപ്പ വീണ്ടും അസ്സീസിയില്‍

വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ പട്ടണമായ അസ്സീസിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്റ്റംബര്‍ 20ന് മടങ്ങും. ഹോളി സീ പ്രസ്സ് ഓഫീസ് വ്യക്തമാക്കി.

സമാധാനത്തിനു വേണ്ടിയുള്ള ലോക പ്രാര്‍ത്ഥനാദിനത്തിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാര്‍പാപ്പ ഇത്തവണ അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ ജന്മസ്ഥല സന്ദര്‍ശനത്തിനായി പോകുന്നത്.

ഈ മാസം 4ാം തീയതി ഫ്രാന്‍സിലെ പോര്‍സ്യുങ്കോള ദേവാലയത്തില്‍ “അസ്സീസി നല്‍കുന്ന പാപമോചന”മെന്ന വിഖ്യാതമായ അനുതാപ തീര്‍ത്ഥാടനത്തിന്റെ 800-ാം വാര്‍ഷികം പ്രമാണിച്ച് പാപ്പ അസ്സീസിയിലെത്തിയിരുന്നു.

You must be logged in to post a comment Login