സെബുവില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പ്രസംഗിക്കാന്‍ ആര്‍ച്ച്ബിഷപ്പ് മേനാമ്പറമ്പിലും

ഗുവാഹത്തി: ഫിലിപ്പീന്‍സിലെ സെബുവില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ മേഘാലയയിലെ ജൊവായ് രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും ഗുവാഹത്തി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പുമായ മാര്‍ തോമസ് മേനാമ്പറമ്പില്‍ പ്രസംഗിക്കും. ജനുവരി അവസാനമാണ് സെബുവിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് ആരംഭിക്കുന്നത്. ദിവ്യകാരുണ്യം എങ്ങനെ പ്രേഷിത പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചായിരിക്കും ആര്‍ച്ച്ബിപ്പ് മേനാമ്പറമ്പില്‍ സംസാരിക്കുക. കോട്ടയം പാലാ സ്വദേശിയാണ് അദ്ദേഹം.

You must be logged in to post a comment Login