സെര്‍ബിയന്‍ പ്രസിഡന്റിന് ഫ്രാന്‍സിസ് പാപ്പയുടെ ഉപഹാരം

സെര്‍ബിയന്‍ പ്രസിഡന്റിന് ഫ്രാന്‍സിസ് പാപ്പയുടെ ഉപഹാരം

giftസെര്‍ബിയ: തന്റെ സാന്നിധ്യം കൊണ്ടും സന്ദേശം കൊണ്ടും രാഷ്ട്രങ്ങള്‍ക്ക് ഉപഹാരമാകാറുണ്ടെങ്കിലും സന്ദര്‍ശിച്ച രാജ്യങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ ആദ്യമായാവും ഒരു പ്രസിഡന്റിന് സമ്മാനം നല്‍കുക. സെര്‍ബ് സന്ദര്‍ശനവേളയിലാണ് പാപ്പ പ്രസിഡന്റ് മിലാഡെന്‍ ഇവാനികിന് മൊസെയ്കില്‍ തീര്‍ത്ത ഒരു ചിത്രം സമ്മാനിച്ചത്. വത്തിക്കാന്‍ ഗാര്‍ഡനില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഫോട്ടോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മൈക്കലാഞ്ചലോയുടെ കരവിരുതില്‍ പണിത പ്രൗഡോജ്ജ്വലമായ സെന്റ് പീറ്റേഴ്‌സിന്റെ താഴികക്കുടമാണ് ഫ്രെയിം ചെയ്ത മൊസെയ്ക് ഫോട്ടോയില്‍. വത്തിക്കാനിലെ മൊസെയ്ക് കലാകാരന്മാരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്..

You must be logged in to post a comment Login