സെലിനും മാര്ട്ടിനും പിന്നാലെ ഹെന്ട്രിയും ഇനെസും

സെലിനും മാര്ട്ടിനും പിന്നാലെ ഹെന്ട്രിയും ഇനെസും

isവിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ മാര്ട്ടിനും സെലിനും ഒക്ടോബറില് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുമ്പോള് അവരുടെ വഴിയെ പിന്തുടര്ന്ന് മറ്റൊരു ദമ്പതികളും വിശുദ്ധപദവിയിലേക്ക് ഉയര്ത്തപ്പെടാന് പോകുന്നു. മാള്ട്ടയിലെ ഹെന്ട്രി- ഇനെസ് ദമ്പതികളാണ് ഇത്തരമൊരു സൗഭാഗ്യത്തിന് അര്ഹരായിരിക്കുന്നത്. ഇവരുടെ നാമകരണനടപടികളുടെ രൂപതാതല ഉദ്ഘാടനം നടന്നു. 1944 ല് ആയിരുന്നു ഈ ദമ്പതികളുടെ വിവാഹം..

മികച്ച അധ്യാപികയായിരുന്നുവെങ്കിലും കുടുംബജീവിതത്തിന്റെ വിജയത്തിന് വേണ്ടി ജോലി വേണ്ടെന്ന് വയ്ക്കാന് ഇനെസ് തയ്യാറായി. എന്നാല് ദരിദ്രരായ വിദ്യാര്ത്ഥികള്ക്ക് സൗജന്യമായി ട്യൂഷന് നല്കുന്നതില് അവര് ശ്രദ്ധാലുവായിരുന്നു. പ്രവര്ത്തനനിരതമായ ഇടവകജീവിതമായിരുന്നു അവള് നയിച്ചിരുന്നത്. ലീജിയന് ഓഫ് മേരിയില് അംഗമായിരുന്ന അവള് രാത്രികാലങ്ങളിലെ ദിവ്യകാരുണ്യാരാധനയുടെ പ്രചാരകയുമായിരുന്നു. ദിനം തോറുമുളള വിശുദ്ധ ബലികളും ജപമാലയും ആ കുടുംബത്തെ ദൈവോന്മുഖമായി വളര്ത്തിക്കൊണ്ടിരുന്നു. അപാരമായ ദയാവായ്പും നിരന്തരമായ പ്രാര്്ത്ഥനയും ഇനെസിന്റെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു. തുടര്ച്ചയായ രോഗപീഡകളും അവളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ടൈററനസ്, വാതം, ഹൃദ്രോഗം എല്ലാം ശരീരത്തെ കാര്ന്നുതിന്നപ്പോഴും പരാതികള് പറയാന് ഇനെസ മറന്നുപോയിരുന്നു. ഇവയ്ക്കെല്ലാം പുറമെ പ്രമേഹം കൂടി വിരുന്നിനെത്തിയപ്പോള് തന്റെ ഡയറിയില് അവള് ഇങ്ങനെ കുറിച്ചുവച്ചു. ദൈവമേ ഈ പുതിയൊരു പൂക്കൂട കൂടി എനിക്ക് നല്കിയതിന് നന്ദി. ജീവിതത്തിലെ അത്ഭുതങ്ങളായി രോഗങ്ങളെ കാണാന് കഴിയത്തക്കവിധത്തിലുള്ള ആത്മീയതയായിരുന്നു ഇനെസയുടേത്. 1992 ജൂലൈ 13 നായിരുന്നു മരണം.

ഭാര്യക്ക് ചേര്ന്ന ഭര്ത്താവായിരുന്നു ഹെന്ട്രി. ആരോടും ഒരിക്കല്പോലും ദേഷ്യപ്പെടാന് കഴിയാത്ത സ്വഭാവത്തിന്റെ ഉടമയായിരുന്നു ഹെന്ട്രി. ആരെക്കുറിച്ചും ദോഷം പറയാതിരിക്കുക എല്ലാവരെക്കുറിച്ചും ന്ല്ലതു പറയുക.കാരണം അവരത് അര്ഹിക്കുന്നു. ഇതായിരുന്നു ഹെന്ട്രിയുടെ ജീവിതപ്രമാണം. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളക്കാരനായി സേവനം ചെയ്യേണ്ടി വന്ന ഹെന്ട്രിയും സഹനത്തിന്റെ പുത്രനായിരുന്നു. മുപ്പത്തിയെട്ടാം വയസില് അദ്ദേഹം പ്രമേഹരോഗബാധിതനായി. രോഗങ്ങളും വേദനകളും ശരീരത്തെ കാര്ന്നു തിന്നപ്പോഴും അവയെല്ലാം ക്രിസ്തുവിന്റെ കുരിശോട് ചേര്ത്ത് വച്ച് നിശ്ശബ്ദനാകാന് ഹെന്ട്രിക്ക് കഴിഞ്ഞു. സമാധാനത്തിന്റെ മനുഷ്യന്, ദൈവമനുഷ്യന്, ജീവിച്ചിരിക്കുന്ന വിശുദ്ധന്.. വിശേഷണങ്ങള് ഏറെയായിരുന്നു ഹെന്്ട്രിക്ക്.
വിവാഹജീവിതത്തോട് യാതൊരുവിധത്തിലുള്ള ഒത്തുതീര്പ്പുകള്ക്കും സന്നദ്ധമല്ലാത്തതായിരുന്നു ഇവരുടെ ദാമ്പത്യജീവിതം. ശുദ്ധതയുടെ പള്ളിക്കൂടത്തിലായിരുന്നു ഇവര് കുടുംബജീവിതം പഠിച്ചിരുന്നത്. ഈ ദമ്പതിമാര്ക്ക് ഒരു മകളുമുണ്ടായിരുന്നു. സിസിലിയ മേരി. മാതാപിതാക്കളുടെ വിശുദ്ധമായ ജീവിതമാതൃകയില് ആകൃഷ്ടയായ അവള് മാതാപിതാക്കള് ജീവിച്ചിരിക്കവെ തന്നെ സെന്റ് ജോസഫ് ഓഫ് ദ അപ്പാരിഷന് സഭാംഗമായി മാറി.

You must be logged in to post a comment Login