സെസ്‌റ്റോചോവയിലെ മാതാവിന് ‘കറുത്ത മാതാവ്’ എന്ന പേര് വന്നതെങ്ങനെ?

സെസ്‌റ്റോചോവയിലെ മാതാവിന് ‘കറുത്ത മാതാവ്’ എന്ന പേര് വന്നതെങ്ങനെ?

പന്ത്രണ്ടു ശിഷ്യന്മാരുടെ കാലത്താണ് കറുത്ത മാതാവിന്റെ ചിത്രം വരച്ച് എന്നാണ് ഐതിഹ്യം. വി. യോഹന്നാണ് ചിത്രത്തിന്റെ സ്രഷ്ടാവ്. യേശു ക്രിസ്തു ആശാരിപ്പണിക്കാരനായിരുന്നപ്പോള്‍ പണിത മേശയുടെ മുകള്‍ ഭാഗത്താണ് അന്ന് യോഹന്നാന്‍ ചിത്രം വരച്ച് അതിന് ചായം നല്‍കിയത്.

മാതാവിന്റെ ചിത്രത്തിന് യോഹന്നാന്‍ നിറം കൊടുക്കുമ്പോഴാണ്‌ യേശുവിന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് മാതാവ് അദ്ദേഹത്തോട് പറഞ്ഞു കൊടുത്തത് എന്നാണ് വിശ്വാസം. പിന്നീട് സുവിശേഷഭാഗത്ത് എഴുതിച്ചേര്‍ക്കുവാനായിരുന്നു മാതാവ് അന്ന് യോഹന്നാന് പറഞ്ഞുകൊടുത്തത്.

പിന്നീട് എഡി 326ല്‍ യേശുവിന്റെ കുരിശ് കണ്ടെടുക്കുന്നതിനായി വി. ഹെലന്‍ ജെറുസലേമില്‍ എത്തിയപ്പോള്‍ മാതാവിന്റെ ചിത്രവും കണ്ടെടുത്തു. ഇത് തന്റെ മകനായ കോണ്‍സ്റ്റെന്റൈന് വിശുദ്ധ സമ്മാനമായി നല്‍കി. ചക്രവര്‍ത്തി മാതാവിന്റെ ചിത്രം വണങ്ങാനായി പ്രത്യേക ദേവാലയം പണിത് ചിത്രം അങ്ങോട്ട് മാറ്റി.

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ്‌ മാതാവിന്റെ രൂപവുമായി ബന്ധപ്പെട്ട് ധാരാളം അത്ഭുത സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഓരോരുത്തരിലൂടെ കൈമാറി വന്ന ചിത്രം 14-ാം നൂറ്റാണ്ട് ആയപ്പോള്‍ പോളണ്ടിലെ ജസ്‌ന ഗോറയില്‍ എത്തി. ഒപ്പോളയിലെ രാജാവ് ലാഡിസ്ലാവുസ് മാതിവിനെ സ്വപ്‌നം കണ്ടതു പ്രകാരമാണ് ചിത്രം അവിടേക്ക് എത്തിച്ചത്.

1382ല്‍ ബ്ലെസ്സില്‍ വച്ച് ടര്‍ട്ടാര്‍സ് ഒപ്പോളയിലെ രാജാവിന്റെ കോട്ട ആക്രമിച്ചു.ടര്‍ട്ടാറിലെ ഒരാള്‍ അമ്പെയ്തത് കൊണ്ടത് മാതാവിന്റെ കഴുത്തിലാണ്. ചിത്രം ശത്രുകരങ്ങളിലാകുമെന്ന ഭയന്ന രാജാവ് അതുമായി നാടുവിട്ടു. സെസ്‌റ്റോചോവയിലെത്തിയ രാജാവ് അവിടുത്തെ ചെറിയ ദേവാലയത്തില്‍ ചിത്രം പ്രതിഷ്ഠിച്ചു. പിന്നീട് രാജാവ് ഒരാശ്രമമുണ്ടാക്കി ചിത്രം സുരക്ഷിതമായി അതിലേക്ക് മാറ്റി.

1430ല്‍ ഹുസൈറ്റസ് ആശ്രമം ആക്രമിച്ച് ചിത്രം എടുത്തു കൊണ്ടു പോകുവാന്‍ ശ്രമം നടത്തി. ആക്രമകാരികളിലൊരാള്‍ ചിത്രമെടുത്ത് ചരക്കുവണ്ടിയില്‍ കയറ്റി രക്ഷപെടാന്‍ തയ്യാറെടുത്തു. എന്നാല്‍ വണ്ടി വലിക്കുന്ന കുതിരകള്‍ മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു. തന്റെ കൈയ്യിലിരുന്ന ചിത്രത്തില്‍ ഇയാള്‍ രണ്ടു തവണ അടിച്ചു. മൂന്നാമതും അടിക്കാന്‍ കയ്യുയര്‍ത്തിയെങ്കിലും ശക്തമായ വേദനയാല്‍ നിലത്തു വീണ ഇയാള്‍ ഉടന്‍ മരിച്ചു.

അമ്പേറ്റ പാടും, വാള്‍ കൊണ്ട് വീശിയപാടുമെല്ലാം ഇന്നും ചിത്രത്തില്‍ വ്യക്തമായി കാണാം. മെഴുകില്‍ ഒറ്റച്ചായത്തില്‍ തീര്‍ത്ത ചിത്രമാകയാല്‍ അത് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.

പൊടിയടിച്ചും, മെഴുകുതിരിയുടെ പുകയേറ്റും ചിത്രം കറുത്തു പോയതിനാലാണ് മാതാവിന് കറുത്ത മാതാവ് എന്ന പേര് ലഭിച്ചത്.

നീതു മെറിന്‍

You must be logged in to post a comment Login