സേവനത്തിന്റെ പാത തിരഞ്ഞെടുക്കുക: ഫ്രാന്‍സിസ് പാപ്പ

സേവനത്തിന്റെ പാത തിരഞ്ഞെടുക്കുക: ഫ്രാന്‍സിസ് പാപ്പ

സേവനത്തിന്റെ പാത തിരഞ്ഞെടുത്ത് അതിലൂടെ സഞ്ചരിച്ചാല്‍ യേശുവിലുള്ള വിശ്വാസത്തില്‍ ജീവിക്കാമെന്നും അവന് സാക്ഷ്യമേകാമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പതോളം ആളുകള്‍ പൊതുസമ്മേളനത്തില്‍ സംബന്ധിച്ചു.

അന്ത്യത്താഴവേളയില്‍ ഈശോ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുന്ന വചനഭാഗം ഉദ്ധരിച്ചാണ് ഫ്രാന്‍സിസ് പാപ്പ വിശ്വാസികളോട് സംസാരിച്ചത്. ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതു വഴി ദൈവത്തിന്റെ പ്രവര്‍ത്തനശൈലിയാണ് വെളിപ്പെടുത്തിയതെന്നും അതിലൂടെ അവിടുത്തെ സ്‌നേഹത്തിന് സാക്ഷ്യമേകിയെന്നും മാര്‍പാപ്പ പറഞ്ഞു.

സ്‌നേഹമെന്നാല്‍ നാം പരസ്പരം നല്‍കുന്ന സേവനം കൂടിയാണ്. പങ്കുവെയ്ക്കല്‍ മാനവികതയുടെ ഭാഗം തന്നെയാണ്. ദൈവത്തെപ്പോലെ കരുണയുള്ളവരായിരിക്കുക എന്നാല്‍ ആ പാതയിലൂടെ യേശുവിനെ പിന്‍ചെല്ലുകയാണെന്നും ഫ്രാന്‍സിസ് പാപ്പ ഉദ്‌ബോധിപ്പിച്ചു.

You must be logged in to post a comment Login