സൈലന്‍സ് ഡിസംബര്‍ 23 ന്

സൈലന്‍സ് ഡിസംബര്‍ 23 ന്

ജപ്പാനിലേക്ക് ക്രിസ്തുസന്ദേശവുമായി കടന്നുചെന്ന ഈശോസഭ വൈദികര്‍ നേരിടേണ്ടിവന്ന അക്രമങ്ങളുടെയും മതപീഡനങ്ങളുടെയും കഥ പറയുന്ന സിനിമയായ സൈലന്‍സ് ഡിസംബര്‍ മൂന്നിന് പരിമിതമായ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മാര്‍ട്ടിന്‍ സ്‌കോര്‍സെസാണ് സംവിധായകന്‍. പാരാമൗണ്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

1966 ല്‍ ഷുഷാക്കു എന്‍ഡോയെഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയ് കോക്ക്‌സാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അക്കാദമി അവാര്‍ഡുകള്‍ക്കുള്ള യോഗ്യത നേടുന്നതിന് വേണ്ടിയാണ് ചുരുക്കം ചില തീയറ്ററുകളിലായി ചിത്രം റീലിസ് ചെയ്യുന്നത്. 2017 ജനുവരിയില്‍ ചിത്രത്തിന്റെ വൈഡ് റീലിസിങ് ഉണ്ടാവും.

പതിനേഴാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണ് ഇതിലുള്ളത്.
ലിയം നീസണ്‍, ആ്ന്‍ഡ്രു ഗാര്‍ഫീല്‍ഡ്, ആദം ഡ്രൈവര്‍ എന്നിവരാണ് അഭിനേതാക്കള്‍.

2006 ല്‍ ബെസ്റ്റ് ഡയറക്ടര്‍ക്കുള്ള ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയ വ്യക്തിയാണ് സ്‌കോര്‍സെസ്.

 

ബി

You must be logged in to post a comment Login