സൊമാലിയന്‍ തീവ്രവാദി ഭീഷണി: ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് അടച്ചു പൂട്ടുന്നു!

സൊമാലിയന്‍ തീവ്രവാദി ഭീഷണി: ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് അടച്ചു പൂട്ടുന്നു!

കെനിയയിലെ ദദാബ് അഭയാര്‍ത്ഥി ക്യാമ്പ് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് കെനിയന്‍ ആഭ്യന്തരകാര്യമന്ത്രി ജോസഫ് ന്‍കായ്‌സേരി അറിയിച്ചു. ലക്ഷക്കണക്കിന് സൊമാലിയക്കാര്‍ താമസിക്കുന്ന ക്യാമ്പാണ് ദദാബ് അഭയാര്‍ത്ഥി ക്യാമ്പ്.

ഈ ക്യാമ്പ് കെനിയയുടെ സുരക്ഷ അപകടത്തിലാക്കുന്നു എന്നാണ് മന്ത്രി ഈ നടപടിക്ക് കാരണമായി പറഞ്ഞത്. സൊമാലിയയിലെ അല്‍-ഷഹാബ് തീവ്രവാദികളുടെ താവളമായി ക്യാമ്പ് മാറിയിരിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഇവിടെ ആയുധക്കടത്തും നടക്കുന്നുണ്ട്.

സൊമാലിയയില്‍ നിന്നുള്ള മൂന്നേകാല്‍ ലക്ഷത്തിലേറെ വരുന്ന അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്ന ക്യാനിപിനു നേര്‍ക്ക് തീവ്രവാദികള്‍ മൂന്ന് തവണ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി വിവരം ലഭിച്ചുവെന്നും ന്‍കായ്‌സേരി പറഞ്ഞു.

ദദാബ് ക്യാമ്പിനൊപ്പം രണ്ടു ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്ന കക്കുമ ക്യാമ്പും അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇവിടെ ഭൂരിഭാഗം അഭയാര്‍ത്ഥികളും സുഡാനില്‍ നിന്നുള്ളവരാണ്.

 

ഫ്രേസര്‍

You must be logged in to post a comment Login