സോക്കര്‍ ലഹരിയില്‍ വത്തിക്കാന്‍…

സോക്കര്‍ ലഹരിയില്‍ വത്തിക്കാന്‍…

വത്തിക്കാന്‍: സോക്കര്‍ ലഹരിക്ക് പേരു കേട്ട നാടാണ് വത്തിക്കാന്‍. ഫ്രാന്‍സിസ് പാപ്പ തന്നെയും ഒരു കായിക പ്രേമിയാണ്. അദ്ദേഹത്തെ കാണാന്‍ റോമിലെത്തിയിട്ടുള്ള ഫുട്ബോള്‍ താരങ്ങളും ഏറെ. കാല്‍പ്പന്തുകളിയില്‍ കളിമികവിന്റെ പര്യായങ്ങളായി കണക്കാക്കുന്ന സാക്ഷാല്‍ ലയണല്‍ മെസ്സിയും റൊണാള്‍ഡീഞ്ഞോയും മരിയോ ബലോട്ടെല്ലിയുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

10 വര്‍ഷമായി വത്തിക്കാന്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നുണ്ട് എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്- ‘ക്ലെറിക്‌സ് കപ്പ്’ എന്ന പേരില്‍. 55 രാജ്യങ്ങളില്‍ നിനനായി 16 ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ആദ്യമായി അഗസ്റ്റീനിയന്‍ സഭയില്‍ നിന്നുള്ളവരും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ മത്സരത്തിനുണ്ട്.

ഫെബ്രുവരി 20 നാണ് ‘കരുണ കളിക്കക്കളത്തില്‍’ എന്ന മുദ്രാവാക്യത്തോടെ ടൂര്‍ണമെന്റ് ആരംഭിച്ചത്. എന്നാല്‍ ഈ പറയുന്നതു പോലെ കളിക്കളത്തിലെ കരുണ നടപ്പുള്ള കാര്യമല്ലെന്ന് ചിലര്‍ തമാശ പറയുന്നു. കളി കളിയല്ലേ..? അവിടെ എതിരാളികളോട് കരുണ പാടില്ല. അവിടെയുണ്ടാകേണ്ടത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ്.

എന്നാല്‍ ചിലപ്പോഴൊക്കെ കരുണ കാണിക്കേണ്ട അവസരങ്ങളുണ്ടാകാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചാല്‍ അതിനോട് പ്രതികരിക്കാതിരിക്കുന്നത് കളിക്കളത്തിലെ കരുണയുടെ ഭാഗം തന്നെയാണ്. ആ കരുണ കാണിക്കാതിരിക്കുമ്പോഴാണ് മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡുമൊക്കെ താക്കീതുകളായെത്തുന്നത്.

ടൂര്‍ണമെന്റിനെത്തിയിരിക്കുന്നവരില്‍ ഭൂരിഭാഗമാളുകളും മെസ്സി ആരാധകരാണ്. ‘മെസ്സിയാണ് കേമന്‍. അദ്ദേഹം ബാര്‍സലോണ വിടില്ലെന്നാണ് കരുതുന്നത്. കാല്‍പ്പന്തുകളിയില്‍ ഏറ്റവും മികച്ച ടീമാണ് ബാര്‍സലോണയുടേത്’, മെസ്സിയോടും ബാര്‍സലോണയോടുമുള്ള സ്‌നേഹം ചിലര്‍ മറച്ചുവെച്ചില്ല.

മെയ് 28 നാണ് ടൂര്‍ണമെന്റ് അവസാനിക്കുക. വത്തിക്കാനിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ കോളേജാണ് കഴിഞ്ഞ രണ്ടു സീസണുകളിലും കിരീടം സ്വന്തമാക്കിയത്.

You must be logged in to post a comment Login