സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട് ഡല്‍ഹി ആര്‍ച്ച്ബിഷപ്പ്

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ട് ഡല്‍ഹി ആര്‍ച്ച്ബിഷപ്പ്

ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങളില്‍
ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കുട്ടോ ആശങ്ക രേഖപ്പെടുത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളുടെ എണ്ണം ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ഉയര്‍ന്നു വരുന്നു വരുന്നുവെന്നും ഇത് തടയുന്നതിനാവശ്യമായ നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ആര്‍ച്ച്ബിഷപ്പ് അനില്‍ പറഞ്ഞു.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഡല്‍ഹിയില്‍ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ കൂടി പരിശ്രമിക്കണം. പൊരുത്തക്കേടുകള്‍ മറന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രിയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. പ്രത്യേകിച്ച് ഡല്‍ഹിയിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും. ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെട്ടു.

You must be logged in to post a comment Login