‘സ്ത്രീകളെ ശ്രവിക്കുക’

വത്തിക്കാന്‍: കുടുംബത്തിലും സഭയിലും സമൂഹത്തിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചയില്‍ സിനഡംഗങ്ങള്‍ സജീവമായി പങ്കെടുത്തു. സ്ത്രീകളുടെ അഭിപ്രായങ്ങളെ ശ്രവിക്കണമെന്നും മാനിക്കണമെന്നും സിനഡംഗങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ തങ്ങളുടെ നിലപാ
ടുകള്‍ രേഖപ്പെടുത്തി.

ആഫ്രിക്കയിലെ കരുത്തരായ സ്ത്രീകളെക്കുറിച്ചായിരുന്നു നൈജീരിയയിലെ കാത്തലിക് വുമണ്‍ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റായ ആഗ്നസ് ഒഫിയോങ്ങ് സംസാരിച്ചത്. ചിലപ്പോള്‍ ഭര്‍ത്താക്കന്‍മാരുടെ സഹായമില്ലാതെ തന്നെ കുടുംബകാര്യങ്ങള്‍ നോക്കി നടത്താന്‍ ഇവര്‍ പ്രാപ്തരാണെന്ന് ആഗ്നസ് പറഞ്ഞു. ബൊക്കോ ഹറാം ആഫ്രിക്കയില്‍ ശക്തിയാര്‍ജ്ജിച്ചപ്പോള്‍ ഏറ്റവും കരുത്തോടെ നിന്നത് സ്ത്രീകളാണെന്നും ആഗ്നസ് സാക്ഷ്യപ്പെടുത്തി.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സഭ തുല്യപരിഗണന കൊടുക്കണമെന്ന് അമേരിക്കന്‍ പ്രതിനിധിയായി സംസാരിച്ച സിസ്റ്റര്‍ മൗറീന്‍ കെല്ലഹെര്‍ പറഞ്ഞു. ദൈവരാജ്യത്തിന്റെ പ്രഘോഷണത്തിനായി സ്ത്രീയും പുരുഷനും ഒരുമിച്ചു പ്രവര്‍ത്തിക്കണം. സഭയെ ഒരു കുടുംബമായി കാണണമെന്നും സിസ്റ്റര്‍ മൗറീന്‍ കെല്ലഹെര്‍ കൂട്ടിച്ചേര്‍ത്തു.

‘കുടുംബത്തിന് അടിത്തറയിടുന്നത് പലപ്പോഴും സ്ത്രീകളാണ.് അമ്മയായും സഹോദരിയായും ഭാര്യയായുമൊക്കെ പലവിധ കടമകള്‍ ഇവര്‍ സമൂഹത്തില്‍ നിറവേറ്റുന്നു. റോമിലെ മോഡേണ്‍ ഹിസ്റ്ററി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ സിസ്റ്റര്‍ ലൂസെറ്റ സ്‌കരാഫിയ പറഞ്ഞു.

You must be logged in to post a comment Login