സ്ത്രീപുരുഷബന്ധം പരസ്പരപൂരകങ്ങളാകണം : പോപ്പ് ഫ്രാന്‍സിസ്

സ്ത്രീപുരുഷബന്ധം പരസ്പരപൂരകങ്ങളാകണം : പോപ്പ് ഫ്രാന്‍സിസ്

couplesവിവാഹം പവിത്രമാണെന്നും സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണെന്നും ഫ്രാന്‍സിസ് പാപ്പ. ‘സ്ത്രീയും പുരുഷനും ദൈവത്തിന്റെ സൃഷ്ടികളാണ്. എന്നാല്‍ വര്‍ത്തമാനകാലത്തില്‍ ലിംഗസമത്വത്തിന്റെ പേരില്‍ ഇരുവരുടേയും സ്വത്വം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പരസ്പരം പോരടിച്ച് എതിര്‍ചേരികളില്‍ നില്‍ക്കേണ്ടവരല്ല ഇരുവരും, മറിച്ച് ദൈവഹിതമനുസരിച്ച് പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കേണ്ടവരാണ്’, മാര്‍പാപ്പ പറഞ്ഞു.

വിവാഹം വിശുദ്ധമാണ്. പരസ്പരം നല്‍കാതെ അതിനു പൂര്‍ണ്ണതയുണ്ടാവില്ല. വിവാഹമെന്ന കൂദാശക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി കുടുംബങ്ങളുടെ സുവിശേഷവത്കരണത്തിന് ഊന്നല്‍ നല്‍കാനും മാര്‍പാപ്പ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. തങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട മേഖലകളില്‍ ദൈവത്തിന്റെ വക്താക്കളാകണമെന്നും കുടുംബങ്ങളിലെ ദൈവവിളി പ്രോത്സാഹനങ്ങള്‍ക്കു മുന്നിട്ടിങ്ങണമെന്നും അദ്ദേഹം ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. സമര്‍പ്പണത്തിന്റെ മാതൃക തീര്‍ത്ത വാഴ്ത്തപ്പെട്ട കാര്‍ലോസ് മാനുവല്‍ റോഡ്രിഗസ്, ധന്യയായ റാഫേല്‍ കോര്‍ഡെറോ മോളിന എന്നിവരെ മാതൃകയാക്കണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

One Response to "സ്ത്രീപുരുഷബന്ധം പരസ്പരപൂരകങ്ങളാകണം : പോപ്പ് ഫ്രാന്‍സിസ്"

  1. shaji kottinattu   June 9, 2015 at 5:03 pm

    Excellent

You must be logged in to post a comment Login