സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മുങ്ങിമരിച്ച സെമിനാരിക്കാരന്റെ മൃതദേഹം കണ്ടെത്തി.

സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മുങ്ങിമരിച്ച സെമിനാരിക്കാരന്റെ മൃതദേഹം കണ്ടെത്തി.

വിച്ചിറ്റ: കാന്‍സാസ് സെമിനാരിക്കാരന്‍ ബ്രെയ്ന്‍ ബേര്‍ഗ്കാമ്പിന്റെ മൃതദേഹം അര്‍ക്കാന്‍സാസ് നദിയില്‍ നിന്ന് കണ്ടെത്തി. ഒരു സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹത്തിന് ജീവഹാനി സംഭവിച്ചത്. 2018 ല്‍ പൗരോഹിത്യം സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബെര്‍ഗ്കാമ്പ്.

ജൂലൈ 9 ന് നാലു സുഹൃത്തുക്കളുമൊത്ത് കയാക്കിംങ് നടത്തിക്കൊണ്ടിരുന്ന വേളയിലാണ് ഗ്രൂപ്പിലുണ്ടായിരുന്ന സ്ത്രീ അപകടത്തില്‍പെട്ടത്. സ്ത്രീയെ സുരക്ഷിതമായി എത്തിച്ചെങ്കിലും ബെര്‍ഗ്കാമ്പ് അപകടത്തില്‍ പെടുകയായിരുന്നു.

എല്ലാവരെയും പരിഗണിക്കുന്ന വ്യക്തിയായിരുന്നു ബെര്‍ഗ്കാമ്പ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഒരു വൈദികനായിത്തീരുന്നതിലൂടെ സ്വജീവിതം ഹോമിക്കാന്‍ സന്നദ്ധനായിരുന്ന അദ്ദേഹം ഇപ്പോഴിതാ മറ്റൊരു ജീവന് വേണ്ടി സ്വജീവിതം നഷ്ടമാക്കിയിരിക്കുന്നു.

You must be logged in to post a comment Login