സ്ഥാനപ്പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പോപ്പിന് ഫേസ്ബുക്കിന്റെ വിലക്ക്

സ്ഥാനപ്പേര് ഉപയോഗിക്കുന്നതില്‍ നിന്ന് പോപ്പിന് ഫേസ്ബുക്കിന്റെ വിലക്ക്

charles popeആറ് വര്‍ഷമായി അദ്ദേഹം ഈ സ്ഥാനപ്പേര് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇനി മോണ്‍സിഞ്ഞോര്‍ ചാള്‍സ് പോപ്പ് എന്ന സ്ഥാനപ്പേര് ഉപയോഗിക്കരുതെന്ന് ഈ കത്തോലിക്കാ വൈദികന് ഫേസ്ബുക്ക് മുന്നറിയിപ്പു നല്‍കി. വാഷിംഗ്ടണ്‍ ഡിസിയിലെ വൈദികനായ ചാള്‍സ് പോപ്പിനാണ് ഈ ദുര്യോഗം.

സ്ഥാനപ്പേരുകള്‍ വ്യക്തിപരമായ പ്രൊഫൈലുകളില്‍ ഉപയോഗിക്കുന്നത് ഫേസ്ബുക്കിന്റെ നയവിരുദ്ധമാണ്. ഇക്കാരണത്താലാണ് മോണ്‍സിഞ്ഞോര്‍ ചാള്‍സ് പോപ്പ് എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

‘മോണ്‍സിഞ്ഞോര്‍ ചാള്‍സ് പോപ്പ് എന്നാണ് ഞാന്‍ എല്ലായിടത്തും അറിയപ്പെടുന്നത്. എല്ലാവരും അങ്ങനെ തന്നെയാണ് എന്നെ വിളിക്കുന്നത്. അപ്പോള്‍ ആ പേരല്ലേ ഞാന്‍ ഉപയോഗിക്കേണ്ടത്?’ പോപ്പ് ചോദിക്കുന്നു.

You must be logged in to post a comment Login